Kerala
പാലക്കാട് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു

പാലക്കാട് കൊടുന്തരപ്പുള്ളിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു. കാപ്പാ കേസിലടക്കം പ്രതിയായ സിജിലാണ്(33) കൊല്ലപ്പെട്ടത്. പിതാവ് ശിവൻകുട്ടിയാണ് സിജിലിനെ വെട്ടിക്കൊന്നത്.
സംഭവത്തിന് ശേഷം ശിവൻകുട്ടി ഒളിവിൽ പോയി. ഇന്നലെ വൈകിട്ട് പിതാവും മകനും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. രാത്രി ഏഴരയോടെയാണ് കത്തിയെടുത്ത് ശിവൻകുട്ടി സിജിലിനെ ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ സിജിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവൻകുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. നിരവധി കേസുകളിൽ പ്രതിയാണ് സിജിൽ. 21 കേസുകൾ ഇയാളുടെ പേരിലുണ്ട്.
The post പാലക്കാട് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു appeared first on Metro Journal Online.