വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടത്തിയ ശേഷമാകും പത്രികാ സമർപ്പണം. പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായതിനാൽ പത്രികാ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്
സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെയാണ് പത്രികാ സമർപ്പണം. പ്രിയങ്കക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും
സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രിയങ്ക ഇന്നലെ വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിയും ഖാർഗെയും ഇന്ന് രാവിലെ എത്തും.
The post വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ് appeared first on Metro Journal Online.