Kerala

തന്റെ ആത്മകഥ പൂർത്തിയാട്ടില്ല; പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ

തന്റെ ആത്മകഥ പൂർത്തിയായില്ലെന്ന് ആവർത്തിച്ച് ഇപി ജയരാജൻ. താൻ എഴുതി കൊണ്ടിരിക്കുന്ന പുസ്തകം താനാണ് പ്രസിദ്ധീകരിക്കേണ്ടത്. ഭാഷാശുദ്ധി വരുത്താനായി ശ്രമിക്കുകയാണ്. പല പ്രസാധകരും സമീപിച്ചിരുന്നു. എന്നാൽ താൻ ആർക്കും കരാർ നൽകിയിട്ടില്ല

തന്റെ പുസ്തകമെന്ന് പറഞ്ഞിറങ്ങിയ ബുക്കിന്റെ കവർ പേജ് പോലും താൻ കണ്ടിട്ടില്ല. അത് ആമുഖവും പര്യാന്തവും താൻ എഴുതിയിട്ടില്ല. താൻ ആരെയും ഒന്നും കൂലിക്കെഴുതിക്കില്ല. താൻ എഴുതിയ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും.

അതിശക്തമായ ഗൂഢാലോചനയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആസൂത്രിതമാണ്. ജാവേദ്കർ തന്നെ അഞ്ച് മിനിറ്റ് കണ്ടത് പത്രക്കാർ വളച്ചൊടിച്ചു. അതുപോലെ ആസൂത്രിതമായ സംഭവമാണ് ഇതെന്നും ഇപി പറഞ്ഞു.

The post തന്റെ ആത്മകഥ പൂർത്തിയാട്ടില്ല; പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button