Kerala

ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഫിനിഷ് ചെയ്യാനുള്ള ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരൻ. കോൺഗ്രസിൽ നിന്നു കൊണ്ട് സുധാകരൻ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് മാത്രമാണ് സുധാകരന് അലർജി. ബിജെപിയിലേക്ക് പോകുന്നവരോട് സുധാകരൻ മുഖം ചുളിക്കുന്നത് പോലുമില്ലെന്നും മന്ത്രി പറഞ്ഞു.

കെ സുധാകരൻറെ കൊലവിളി പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി ആളുകളെ കൊല്ലുമെന്ന് പറയുന്നത് ഗൗരവുള്ള വിഷയമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും മന്ത്രി തുടർന്നു. കൊലവിളി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൊലവിളി നടത്തിയത് ഇടതുപക്ഷ നേതാക്കളുടെ വകയിലെ ബന്ധുവായിരുന്നെങ്കിൽ പോലും ഒരാഴ്ചത്തെ രാത്രി ചർച്ച മാധ്യമങ്ങൾ ഉൾപ്പെടെ നടത്തിയേനെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

കെ സുധാകരൻ അന്ന് പാലക്കാട് കോൺഗ്രസിൽ നിന്നും പുറത്തുപോയവരെ ‘പ്രാണി’ എന്നാണ് പരാമർശിച്ചത്. അന്നേ ഞങ്ങൾ പറഞ്ഞിരുന്നു പ്രാണികളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാകുമെന്ന്. ഇപ്പോ പ്രാണികളെ കൊല്ലാൻ നടക്കുകയാണ് സുധാകരൻ. യഥാർഥത്തിൽ ബിജെപിയിലേക്ക് ഒരുപാട് കോൺഗ്രസുകാർ പോയിട്ടുണ്ട്. ആർക്കെങ്കിലും എതിരെ പ്രസംഗിക്കുക പോയിട്ട് ഒന്ന് മുഖം കറുപ്പിക്കുക പോലും സുധാകരൻ ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button