കോഴ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ തോമസ്

എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ തോമസ്. തന്റെയും ആന്റണി രാജുവിന്റെയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടും. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് കെ തോമസ് പറഞ്ഞു
രണ്ട് എംഎൽഎമാരെ തനിക്ക് കക്ഷത്തിൽ വെച്ച് പുഴുങ്ങി തിന്നാനാണോ. തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണെന്നും തോമസ് കെ തോമസ് ചോദിച്ചു. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. പാർട്ടി ഇക്കാര്യം ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു
എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ തോമസ് ശ്രമിച്ചെന്നായിരുന്നു ആരോപണം വന്നത്. ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് വാർത്ത.
The post കോഴ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ തോമസ് appeared first on Metro Journal Online.