Kerala

മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്

ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് ചിത്രങ്ങൾ. 2022ൽ തല്ലുമാലയുടെ എഡിറ്റിംഗിന് മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചി്ടടുണ്ട്

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങൾ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

The post മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button