Kerala

കെഎസ്ആര്‍ടിസി ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തേണ്ട സ്ഥലങ്ങളുടെ പട്ടിക പു​റ​ത്തി​റ​ക്കി. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക ത​യാറാക്കി ഉത്തരവിറക്കിയത്.

ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ യാത്രകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തൂ. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്‍റെ ഭാഗമായി നേരത്തെ തന്നെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചിരുന്നു. അതി​നു ശേഷമാണ് അന്തിമ പട്ടിക ത​യാറാക്കി​യത്. അതത് ബസ് സ്റ്റാന്‍ഡുകളിലെ കാന്‍റീനുകള്‍ക്കു പുറമേ യാത്രാമധ്യേ നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് ത​യാറാക്കിയത്.

രാവിലെ 07.30 മുതല്‍ 9.30 വരെ പ്രഭാത ഭക്ഷണത്തിനും 12.30 മുതല്‍ 2 മണി വരെ ഉച്ച ഭക്ഷണത്തിനും വൈകിട്ട് 4 മുതല്‍ 6 വരെ ചായ, ലഘു ഭക്ഷണത്തിനുമായി ബസ് നി​ർത്തണം.​ രാത്രി ഭക്ഷണം രാത്രി 8 മണി മുതല്‍ 11 വരെയാണ്.

ദേശീയ പാത​:

1. ലെ അറേബ്യ- കുറ്റിവട്ടം, കൊല്ലം

2. പണ്ടോറ- വവ്വാക്കാവ്, കൊല്ലം

3. ആദിത്യ ഹോട്ടല്‍- നങ്യാര്‍കുളങ്ങര, ആലപ്പുഴ

4. ആവീസ് പുട്ട് ഹൗസ്- പുന്നപ്ര, ആലപ്പുഴ

5. റോയല്‍ 66- കരുവാറ്റ, ആലപ്പുഴ

6. ഇസ്താംബുള്‍ ജം​ക്‌​ഷന്‍ – തിരുവമ്പാടി, ആലപ്പുഴ

7. ആര്‍ ആര്‍ റ​സ്റ്ററന്‍റ്- മതിലകം, എറണാകുളം

8. റോയല്‍ സിറ്റി- മണ്ണൂര്‍, മലപ്പുറം

9. ഖൈമ റ​സ്റ്ററന്‍റ്- തലപ്പാറ, മലപ്പുറം

10. സഫര്‍ റ​സ്റ്ററന്‍റ്- സുല്‍ത്താന്‍ ബത്തേരി, വയനാട്

11. ശരവണ ഭവന്‍- പേരാമ്പ്ര, കോഴിക്കോട്

12. കെടിഡിസി ആഹാര്‍- കായംകുളം, കൊല്ലം

സംസ്ഥാന പാത​:

1. ഏകം റ​സ്റ്ററന്‍റ്- നാട്ടുകാല്‍, പാലക്കാട്

2. മലബാര്‍ വൈറ്റ് ഹൗസ്- ഇരട്ടകുളം, പാലക്കാട്

3. എടി ഹോട്ടല്‍- കൊടുങ്ങല്ലൂര്‍, എറണാകുളം

അന്തര്‍ സംസ്ഥാന പാത​:

1. ലഞ്ച്യോണ്‍ റ​സ്റ്ററന്‍റ് അടിവാരം, കോഴിക്കോട്

2. ഹോട്ടല്‍ നടുവത്ത് – മേപ്പാടി, വയനാട്

എംസി റോഡ്:

1. ക്ലാസിയോ- താന്നിപ്പുഴ, എറണാകുളം

2. കേരള ഫുഡ് കോര്‍ട്ട്- കാലടി, എറണാകുളം

3. പുലരി റ​സ്റ്ററന്‍റ്- കൂത്താട്ടുകുളം, എറണാകുളം

4. ശ്രീ ആനന്ദ ഭവന്‍- കോട്ടയം

5. അമ്മ വീട്- വയക്കല്‍,കൊല്ലം

6. ആനന്ദ് ഭവന്‍- പാലപ്പുഴ, ഇടുക്കി

7. ഹോട്ടല്‍ പൂര്‍ണപ്രകാശ്- കൊട്ടാരക്കര, കൊല്ലം

The post കെഎസ്ആര്‍ടിസി ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button