വിൻസി അലോഷ്യസിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തൽ; അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുടേത് ഗൗരവമേറിയ വെളിപ്പെടുത്തലാണ്. സിനിമാ മേഖലയിൽ മാത്രമല്ല, മറ്റ് ഏത് മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു
കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടിയെടുക്കുമെന്നും മന്ത്രി വിശദമാക്കി. നേരത്തെയുണ്ടായിരുന്ന ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്ന വീഴ്ചയെ തുടർന്നാണ്. അത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് വിൻസി അലോഷ്യസ് പരാതിപ്പെട്ടിരുന്നു. ആരോപണം ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയാണെന്നും നടി പറഞ്ഞിരുന്നു.
The post വിൻസി അലോഷ്യസിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തൽ; അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ് appeared first on Metro Journal Online.