മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒന്നാം പ്രതി ബിന്ദു മുമ്പും സമാന കേസുകളിലെ പ്രതി

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2022ൽ മെഡിക്കൽ കോളേജ് പരിസരത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് ഒടുവിൽ ഇവർ പിടിയിലായത്.
സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് നടക്കാവ് പോലീസ് റെയ്ഡ് നടത്തി ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ ആറ് പേർ സ്ത്രീകളും മൂന്ന് പുരുഷൻമാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവർക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു
രണ്ട് മാസം മുമ്പാണ് ഇവർ ഇവിടെ കേന്ദ്രം തുടങ്ങിയത്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് യുവതികളെ എത്തിച്ചത്. അയൽവാസികളുടെ പരാതിയെ തുടർന്ന് ഫ്‌ളാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു.
The post മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒന്നാം പ്രതി ബിന്ദു മുമ്പും സമാന കേസുകളിലെ പ്രതി appeared first on Metro Journal Online.



