Kerala
പെരുമ്പാവൂർ മുടിക്കലിൽ 19കാരി ഒഴുക്കിൽപ്പെട്ട് മരിച്ചു; അനിയത്തിയെ രക്ഷപ്പെടുത്തി

എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ 19കാരി ഒഴുക്കിൽപ്പെട്ടു മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീണാണ് അപകടം.
ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ രക്ഷപ്പെടുത്തി. മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ പോയതായിരുന്നു സഹോദരിമാർ. നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽ വഴുതി വെള്ളത്തിൽ വീണത്.
പുഴയിൽ ചൂണ്ടിയിട്ടു കൊണ്ടിരുന്ന ആൾ അപകടം കാണുകയും ഫർഹത്തിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും ഫാത്തിമ ഒഴുക്കിൽപ്പെട്ടിരുന്നു. പെരുമ്പാവൂർ മാർത്തോമ കോളേജ് വിദ്യാർഥിനിയാണ് ഫാത്തിമ
The post പെരുമ്പാവൂർ മുടിക്കലിൽ 19കാരി ഒഴുക്കിൽപ്പെട്ട് മരിച്ചു; അനിയത്തിയെ രക്ഷപ്പെടുത്തി appeared first on Metro Journal Online.