ദിവ്യക്ക് തെറ്റ് പറ്റി, അത് തിരുത്തും; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകൻ ഷാഫിയെന്നും എംവി ഗോവിന്ദൻ

പി പി ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേഡറെ കൊല്ലാനല്ല, തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റി എടുക്കും. അതിനെ കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും
തുടക്കം മുതൽ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണ്. പാലക്കാട് റെയ്ഡ് നടത്തും മുമ്പ് നടപടിക്രമം പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിനെ എംവി ഗോവിന്ദൻ വിമർശിച്ചു. നടപടിക്രമം പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു
ഷാഫി പറമ്പിലിന്റെ നാടകവും കൂടി ചേർന്നതാണ് റെയ്ഡ്. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകൻ. എല്ലാവരുടെയും ശ്രദ്ധ പെട്ടിയിൽ അല്ലെ ഇപ്പോ. രാഹുൽ കയറി പോയ വാഹനവും പെട്ടി കയറ്റിയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലെയന്നും എംവി ഗോവിന്ദൻ ചോദിച്ചു.
The post ദിവ്യക്ക് തെറ്റ് പറ്റി, അത് തിരുത്തും; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകൻ ഷാഫിയെന്നും എംവി ഗോവിന്ദൻ appeared first on Metro Journal Online.