പഹൽഗാമിലേത് പൈശാചിക ആക്രമണം; ഭീകരാക്രമണം കൊണ്ട് ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പാളയം ഇമാം

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വിപി സുഹൈബ് മൗലവി. പഹൽഗാമിലേത് പൈശാചികമായ ആക്രമണമാണ്. സംഭവം മനുഷ്യത്വരഹിതമാണെന്നും പാളയം ഇമാം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗളുടെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹൽഗാമിൽ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ല. ഐക്യത്തോടെ മുന്നോട്ടു പോകുക എന്നതാണ് മതം. പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങലെയും ജാഗ്രതയോടെ കാണണമെന്നും പാളയം ഇമാം പറഞ്ഞു
വഖഫ് നിയമഭേദഗതിയിൽ സുപ്രീം കോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവ് ആശ്വാസം നൽകുന്നതാണ്. ഭരണഘടനയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് നിയമപരമായ പോരാട്ടം തുടരണമെന്നും പാളയം ഇമാം പറഞ്ഞു
The post പഹൽഗാമിലേത് പൈശാചിക ആക്രമണം; ഭീകരാക്രമണം കൊണ്ട് ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പാളയം ഇമാം appeared first on Metro Journal Online.