Kerala

സഹപ്രവർത്തകനെ അവഹേളിച്ച് കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്: നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് സന്ദീപ് വാര്യർ. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറി വരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു

ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്ത് നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്. താൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണമെന്ന് പറയുമ്പോൾ തന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്‌നം ആദ്യം അഞ്ച് ദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്

ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽ വെച്ച് സഹപ്രവർത്തകനെ അവഹേളിച്ച് കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button