സന്ദീപ് വാര്യർ സിപിഐയിലേക്കോ; പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സന്ദീപ് വാര്യർ സിപിഐയുമായി ചർച്ച നടത്തിയെന്ന് വിവരം. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് വാര്യർ കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പ് ലഭിച്ചതുമായാണ് വിവരം. എന്നാൽ ഔദ്യോഗിക ചർച്ച നടന്നില്ലെന്നും സന്ദീപുമായി പാർട്ടി അഭ്യൂദയകാംക്ഷികൾ സംസാരിച്ചിട്ടുണ്ടെന്നും സിപിഐ വൃത്തങ്ങളും പറയുന്നു
അതേസമയം വാർത്ത തള്ളി സന്ദീപ് വാര്യർ രംഗത്തുവന്നു. സിപിഐയിലെ ഒരു നേതാക്കളുമായ താൻ സംസാരിച്ചിട്ടില്ല. മണ്ണാർക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. സിപിഐയിൽ ആകെ അറിയാവുന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മാത്രമാണ്. നാല് മാസം മുമ്പ് നടത്തിയ ട്രെയിൻ യാത്രയിൽ ഭാരതീയ ദർശനത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നു
തൃശ്ശൂർക്കാരനായതിനാൽ മന്ത്രി രാജന്റെയും വിഎസ് സുനിൽ കുമാറിന്റെയും പക്കൽ തന്റെ നമ്പർ കാണും. പക്ഷേ അവരാരുമായും സംസാരിച്ചിട്ടില്ല. താൻ ഇപ്പോഴും ബിജെപിക്കാരനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
The post സന്ദീപ് വാര്യർ സിപിഐയിലേക്കോ; പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് appeared first on Metro Journal Online.