മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്‌റ്റർ കെ. ഗോപാലകൃഷ്ണന്‍റെ ഫോണ്‍ ഹാക്ക് ചെയ്തില്ലെന്ന് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കെ. ഗോപാലകൃഷ്ണൻ ഐഎഎസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ. ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ തന്‍റെ വിലയിരുത്തലുകള്‍ കൂട്ടിച്ചേര്‍ത്താണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
The post മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി appeared first on Metro Journal Online.