Kerala

പാലക്കാട് രാഹുലിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും; പിണറായി സിപിഎമ്മിനെ കുഴിച്ചുമൂടും: സതീശൻ

പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചുമൂടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സതീശൻ പറഞ്ഞു

സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിലും യുഡിഎഫ് വിജയിക്കും. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങൾ സിപിഎം പറഞ്ഞു കൊണ്ടുവരുന്നത്.

സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവർക്ക് തന്നെ തിരിച്ചടിയായി. മന്ത്രി എംബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിര നാടകമെന്ന് എല്ലാവർക്കും ബോധ്യമായി. എല്ലാ രംഗത്തും ജനങ്ങൾക്ക് ആഘാതം ഏൽപ്പിച്ച് കേരളത്തെ തകർത്തു കളഞ്ഞ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളാകും യുഡിഎഫ് വിജയത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നെന്നും സതീശൻ പറഞ്ഞു.

The post പാലക്കാട് രാഹുലിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും; പിണറായി സിപിഎമ്മിനെ കുഴിച്ചുമൂടും: സതീശൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button