ഓട്ടോറിക്ഷയില്ല, പകരം കത്രിക; നിലമ്പൂരിൽ പിവി അൻവറിന് ചിഹ്നം അനുവദിച്ചു

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന് കത്രിക ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ ചിഹ്നങ്ങളിൽ ഏതെങ്കിലുമൊന്ന് ആവശ്യപ്പെട്ടായിരുന്നു അൻവർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിൽ കത്രിക ചിഹ്നമാണ് കമ്മീഷൻ അനുവദിച്ചത്
കഴിഞ്ഞ തവണ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു അൻവർ മത്സരിച്ചത്. അതേസമയം നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിയുകയാണ്. 10 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. 14 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ നാല് പേർ പത്രിക പിൻവലിച്ചു
കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അൻവർ പറഞ്ഞു. പിണറായി വിജയനും വിഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങൾ കത്രിക കൊണ്ട് വെട്ടുമെന്നും അൻവർ പറഞ്ഞു
The post ഓട്ടോറിക്ഷയില്ല, പകരം കത്രിക; നിലമ്പൂരിൽ പിവി അൻവറിന് ചിഹ്നം അനുവദിച്ചു appeared first on Metro Journal Online.