അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും.
ഇവയിൽ എട്ട് എണ്ണം കപ്പലിലെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്നെഴുതിയ നാല് കണ്ടെയ്‌നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്‌നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്‌നറിൽ തടിയുമായിരുന്നുവെന്ന് സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു
നേരത്തെ കണ്ടെയ്‌നറുകളിൽ എന്തെല്ലാമായിരുന്നുവെന്ന് പൊതുജനത്തോട് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പട്ടിക പുറത്തുവിട്ടത്.
The post അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ appeared first on Metro Journal Online.



