Kerala

പാലക്കാട് ബിജെപിയും കോൺഗ്രസും വ്യാജവോട്ടുകൾ ചേർത്തു; പരാതിയുമായി സിപിഎം

പാലക്കാട് മണ്ഡലത്തിൽ വ്യാജ വോട്ട് പരാതിയുമായി സിപിഎം. മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജവോട്ടുകൾ ചേർത്തുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു. ഇതുസംബന്ധിച്ച് പാർട്ടി ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ്ബാബു പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർഥി ആയതിനാൽ ഇതിൽ പുതുമയില്ല. മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താൽ അത്ഭുതപ്പെടേണ്ട കാര്യമില്ല

ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന പ്രചാരണമാണ് നടക്കുന്നത്. വിഡി സതീശനും ഷാഫിയും ഇക്കാര്യം തന്നെ പറയുന്നു. ഇങ്ങനെ പേടിയുണ്ടായിരുന്നുവെങ്കിൽ ഷാഫി എന്തിന് രാജിവെച്ച് പോയി എന്നും സുരേഷ് ബാബു ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button