Kerala

മീൻ പിടിക്കുന്നതിനിടെ കുടുങ്ങിയ വല ശരിയാക്കാനായി കടലിൽ ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി

മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ വല ശരിയാക്കാനായി ബോട്ടിൽ നിന്ന് കടലിലേക്ക് ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഒഡീഷ സ്വദേശി അല്ലജാലിനെയാണ്(35) കാണാതായത്.

യാ കാജാ സലാം എന്ന ബോട്ടിലെ ജീവനക്കാരനാണ്. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്ന് ഇന്നലെ രാവിലെയാണ് ബോട്ട് പുറപ്പെട്ടത്.

കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാർഡും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

The post മീൻ പിടിക്കുന്നതിനിടെ കുടുങ്ങിയ വല ശരിയാക്കാനായി കടലിൽ ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button