Kerala
പാലക്കാട് രണ്ടര വയസുകാരനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതി ചികിത്സയിൽ

പാലക്കാട് രണ്ടര വയസുകാരനായ മകനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു, യുവതി ചികിത്സയിൽ തുടരുകയാണ്.
പാലക്കാട് തച്ചനാട്ടുകാര സ്വദേശി കാഞ്ചനയാണ് രണ്ടര വയസുകാരൻ മകൻ വേദികിനെയുമെടുത്ത് കിണറ്റിൽ ചാടിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നായിരുന്നു യുവതിയുടെ ആത്മഹത്യാശ്രമം.
ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സക്കിടെ കുട്ടി ഇന്ന് രാവിലെ മരിച്ചു. കാഞ്ചന ചികിത്സയിൽ തുടരുകയാണ്.
The post പാലക്കാട് രണ്ടര വയസുകാരനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതി ചികിത്സയിൽ appeared first on Metro Journal Online.