Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാടേക്ക്; ഇന്നും നാളെയുമായി വിവിധ പരിപാടികൾ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട് എത്തും. ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 മണിക്ക് മാത്തൂരിലും ആറ് മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി സംസാരിക്കും

നാളെ കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. മുഖ്യമന്ത്രി കൂടി പാലക്കാട് എത്തുന്നതോടെ ഇടതുപക്ഷത്തിന് കൂടുതൽ ഊർജമാകും. അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി

2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ഇടത് സ്ഥാനാർഥി പി സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

The post തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാടേക്ക്; ഇന്നും നാളെയുമായി വിവിധ പരിപാടികൾ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button