Kerala
മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവാവ് ഷൊർണൂരിൽ പിടിയിൽ

തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശി അജ്മൽ ഷായാണ്(23) പിടിയിലായത്.
പണം, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡുകൾ, മൊബൈൽ ഫോൺ എന്നിവയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ഷൊർണൂർ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
ആർപിഎഫും റെയിൽവേ പോലീസും നടത്തിയ അന്വേഷണത്തിലാണ് ഷൊർണൂർ സ്‌റ്റേഷൻ പരിസരത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
The post മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവാവ് ഷൊർണൂരിൽ പിടിയിൽ appeared first on Metro Journal Online.