Kerala

യുഡിഎഫിന്റെ ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പത്ര പരസ്യം കൊണ്ട് സാധിക്കില്ല: മുരളീധരൻ

പാലക്കാട് യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പത്ര പരസ്യങ്ങൾക്ക് കഴിയില്ലെന്ന് കെ മുരളീധരൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്. ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ മതസൗഹാർദം വേണം. അതിന്റെ കടയ്ക്കൽ കത്തിവെക്കുന്ന പ്രസ്താവനയാണ് ഇടത് മുന്നണി രണ്ട് പത്രങ്ങളിൽ നൽകിയ വാർത്ത

പത്രങ്ങളിൽ പരസ്യം കൊടുക്കുന്നതു കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാൻ പോകുന്നില്ല. എൽഡിഎഫിന്റെ പത്ര പരസ്യം ഒരുതരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല. ഇടതുപക്ഷം ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ സമീപനം ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു

സന്ദീപ് വാര്യർ ആർഎസ്എസ് കാര്യാലയത്തിനായി ഭൂമി നൽകാൻ തീരുമാനിച്ചത് അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ല. ഭൂമി തിരിച്ചെടുക്കുമ്പോൾ അതിന്റേതായ സാങ്കേതിക വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button