ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സരിനെ കുറിച്ചുള്ള ചോദ്യത്തിന്; സന്ദീപിനെ കുറിച്ചല്ലെന്ന് എകെ ബാലൻ

സന്ദീപ് വാര്യരെ ക്രിസ്റ്റൽ ക്ലിയർ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന വാർത്തകൾ തള്ളി സിപിഎം നേതാവ് എ കെ ബാലൻ. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ല.
വിഷലിപ്തമായ കാര്യങ്ങൾ മതന്യൂനപക്ഷങ്ങൾക്കെതിരെ പറഞ്ഞ ആളാണ് സന്ദീപ്. അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാൻ കഴിയില്ല. രാഹുൽ-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയും. രാഹുലിന് വലിയ തിരിച്ചടി ലഭിക്കും.
സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ആർഎസ്എസ് ഒരക്ഷരം പോലും പറയുന്നില്ല. ഇത് ആർഎസ്എസിലെ ഒരു വിഭാഗവും രാഹുൽ മാങ്കൂട്ടത്തിലും നടത്തിയ ഗൂഢാലോചനയാണ്. കോൺഗ്രസ് ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണ്. അതിന്റെ ഭാഗമാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനമെന്നും എകെ ബാലൻ പറഞ്ഞു.
The post ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സരിനെ കുറിച്ചുള്ള ചോദ്യത്തിന്; സന്ദീപിനെ കുറിച്ചല്ലെന്ന് എകെ ബാലൻ appeared first on Metro Journal Online.