Kerala

പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. എൽഡിഎഫിന്റെ നാൽപതിനായിരം രാഷ്ട്രീയ വോട്ടുകൾ പോൾ ചെയ്തു. അമ്പതിനായിരം വോട്ടുകൾ അനായാസം നേടാനാകും. എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്നും സരിൻ പറഞ്ഞു

യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ഇടത് സ്ഥാനാർഥി പറഞ്ഞു. അതേസമയം പോളിംഗ് കുറഞ്ഞതിൽ മൂന്ന് മുന്നണികൾക്കും ആശങ്കയുണ്ട്. 70.51 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്. 2021ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. മൂന്ന് ശതമാനത്തിലേറെയാണ് ഇത്തവണ കുറവ്

അതേസമയം ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മുൻസിപ്പാലിറ്റിയിൽ പോളിംഗ് ഉയർന്നിട്ടുണ്ട്. കോൺഗ്രസിന് മേധാവിത്വമുള്ള പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ പോളിംഗ് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെ തകിടം മറിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button