തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; ശരിക്കും അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുതെന്ന് ഇടത് പാർട്ടികൾ നേരത്തെ പറഞ്ഞിരുന്നു. തരൂർ അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെയാണ്
പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും ബ്രിട്ടാസ് പറഞ്ഞു
നേരത്തെ യുക്രൈൻ-റഷ്യ യുദ്ധത്തിലെ മോദിയുടെ നിലപാടിനെയാണ് ശശി തരൂർ പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.
The post തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; ശരിക്കും അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെ appeared first on Metro Journal Online.