Kerala

അഭിമാനമായി എആര്‍ റഹ്‌മാനും ആടുജീവിതവും; ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം

വീണ്ടും അഭിമാനനേട്ടവുമായി എആര്‍ റഹ്‌മാനും ആടുജീവിതവും. ഈ വര്‍ഷത്തെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരമാണ് എആര്‍ റഹ്‌മാനേയും ആടുജീവിതത്തേയും തേടിയെത്തിയിരിക്കുന്നത്. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് ആടുജീവിതത്തിലൂടെ എആര്‍ റഹ്‌മാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എആര്‍ റഹ്‌മാന് വേണ്ടി സംവിധായകന്‍ ബ്ലെസിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടെയാണ് റഹ്‌മാനെ തേടി ഈ നേട്ടമെത്തുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആടുജീവിതത്തിന് ഈ നേട്ടം കൂടുതല്‍ തിളക്കം നല്‍കുന്നതാണ്. അതേസമയം ഓസ്‌കാറിന് മുമ്പ് വിതരണം ചെയ്യുന്ന പുരസ്‌കാരം എന്ന നിലയില്‍ ഈ നേട്ടം അണിയറ പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രേമികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

റഫീഖ് അഹമ്മദ് എഴുതിയ പെരിയോനേ എന്ന പാട്ടിലൂടെയാണ് റഹ്‌മാനേ തേടി പുരസ്‌കാരമെത്തുന്നത്. സിനിമ റിലീസ് ചെയ്ത സമയത്തു തന്നെ ഈ പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള എആര്‍ റഹ്‌മാന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു ആടുജീവിതം. പുരസ്‌കാരങ്ങളും ജനപ്രീതിയും ഒരുപോലെ നേടിക്കൊണ്ട് തിരിച്ചുവരവ് ആഘോഷമാക്കുകയാണ് എആര്‍ റഹ്‌മാന്‍. മലയാളത്തില്‍ ആദ്യമായാണ് ഈ പുരസ്‌കാര നേട്ടം എ്ന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button