Kerala

സർക്കാരിൽ നിന്ന് പിന്തുണയില്ല; മുകേഷ് അടക്കമുള്ളവർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കുന്നുവെന്ന് നടി

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ ഉന്നയിച്ച പരാതികൾ പിൻവലിക്കുന്നുവെന്ന് നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ മെയിൽ അയക്കുമെന്ന് നടി പറഞ്ഞു

തനിക്ക് സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. മാധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കാത്തതിനാലാണ് പരാതികൾ പിൻവലിക്കുന്നതെന്നും നടി പറഞ്ഞു

മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button