Kerala
അടിച്ചു മാറ്റിയ ഓട്ടോയിൽ കാമുകിക്കൊപ്പം കറക്കം; മോഷ്ടാവ് അറസ്റ്റിൽ

പത്തനംതിട്ട: മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കാമുകിയുമായി കറങ്ങിയയാൾ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മലപ്പുറം കുറ്റിപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോയുമായി പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ടയിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് അവിചാരിതമായി ഓട്ടോ മോഷ്ടാവ് കുടുങ്ങിയത്.
മേയ് 28നാണ് മലപ്പുറത്തു നിന്ന് ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടത്. ഓട്ടോ നിർത്തിയിട്ടിരുന്ന പറമ്പിനരികിൽ ഇയാളെ ചിലർ കണ്ടിരുന്നു. വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലെ പ്രതി ഇയാളാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
The post അടിച്ചു മാറ്റിയ ഓട്ടോയിൽ കാമുകിക്കൊപ്പം കറക്കം; മോഷ്ടാവ് അറസ്റ്റിൽ appeared first on Metro Journal Online.