WORLD

മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ 2000 കടന്നു; മൂവായിരത്തിലധികം പേർക്ക് പരുക്ക്

മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മ്യാൻമറിൽ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തഭൂമിയിൽ ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ ദൗത്യം തുടരുകയാണ്. ഇന്ത്യ ഇതുവരെ 137 ടൺ വസ്തുക്കളാണ് എത്തിച്ചത്.

മ്യാൻമർ ജനതയ്ക്കായി യുകെ സർക്കാർ ഒരു കോടി പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ചൈനയും സഹായ വാഗ്ദാനം ദുരിതാശ്വാസ സഹായങ്ങൾ അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ തുടർ ചലനങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല.

അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും എട്ട് മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. തായ്ലൻഡിൽ 20 പേരാണ് ഭൂചലനത്തിൽ മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button