ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും: പാലക്കാട് ജയിക്കുമെന്ന് പി സരിൻ

പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. കണക്കുകൾ ഭദ്രമാണെന്നും ആശങ്കയില്ലെന്നും സരിൻ പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചു കൊണ്ടാണ് പറയുന്നതെന്നും സരിൻ പറഞ്ഞു
ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകൾ ഉള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും ഈ ട്രെൻഡ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.
36300 വോട്ടുള്ള പിരായിരിയിൽ 26000 വോട്ടാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. ബിജെപിയുടെ പുറകിൽ എൽഡിഎഫ് ആയിരിക്കും. പിരായിരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചു നിൽക്കും. 10 വരെ നിലനിൽക്കും. അവസാനം ജയിക്കുമെന്നും സരിൻ പറഞ്ഞു
The post ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും: പാലക്കാട് ജയിക്കുമെന്ന് പി സരിൻ appeared first on Metro Journal Online.