WORLD
യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ; ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴക്ക്

ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ. തലനാരിഴക്കാണ് ടെഡ്രോസ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബോംബാക്ര്ണത്തിൽ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. സംഭവത്തെ കുറിച്ച് ടെഡ്രോസ് എക്‌സ് പ്ലാറ്റ്‌ഫോമിൽ പറയുന്നുണ്ട്.
ഫ്‌ളൈറ്റ് പുറപ്പെടാൻ രണ്ട് മണിക്കൂർ മാത്രമുള്ളപ്പോഴാണ് ബോംബാക്രമണം നടന്നതെന്ന് ടെഡ്രോസ് പറഞ്ഞു. താനും ഒപ്പമുണ്ടായിരുന്ന ലോകാരോഗ്യസംഘടനാ പ്രവർത്തകരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു
The post യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ; ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Metro Journal Online.