Kerala

നവീൻ ബാബുവിന്റെ മരണം: ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചെന്ന് സുധാകരൻ

നവീൻ ബാബുവിന്റെ കുടുംബത്തെ സർക്കാർ വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കാൻ പിണറായി സർക്കാരിന് ആകില്ല. കോൺഗ്രസ് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും കെ സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു

പിണറായി വിജയനും പി ശശിയും ഉൾപ്പെട്ട സിപിഎമ്മിന്റെ കണ്ണൂർ ലോബി ദിവ്യയെ സംരക്ഷിക്കാൻ അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന് അസാധാരണമായ കരുതലാണ്

എഡിഎമ്മിന്റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം ദിവ്യയുടെ വാദമേറ്റെടുത്ത് നവീൻബാബുവിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. പിപി ദിവ്യക്കെതിരെ നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കിയെന്നും സുധാകരൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button