തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ മിൻഹാജ് രാജിവെച്ച് സിപിഎമ്മിൽ ചേർന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിവി അൻവർ സ്ഥാനാർഥിയാക്കാൻ ആലോചിച്ച മിൻഹാജ് തൃണമൂൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. അൻവറിന്റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുപക്ഷത്തേക്ക് വരുന്നത്. തൃണമൂലിന്റെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി മിൻഹാജ് അറിയിച്ചു
മിൻഹാജിനെ സിപിഎം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷമാണ് മിൻഹാജും പിവി അൻവറിനെ പിന്തുണച്ചവരും പാർട്ടി വിടുന്നത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ സ്ഥാനം രാജിവെച്ചാണ് മിൻഹാജ് സിപിഎമ്മിൽ ചേരുന്നത്
കൂടുതൽ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും മിൻഹാജ് പറഞ്ഞു. സ്ഥാനമാനങ്ങൾക്കല്ല സിപിഎമ്മിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ രീതിയിൽ മിൻഹാജിന് പരിഗണന നൽകുമെന്ന് സുരേഷ് ബാബുവും പ്രതികരിച്ചു
The post തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ മിൻഹാജ് രാജിവെച്ച് സിപിഎമ്മിൽ ചേർന്നു appeared first on Metro Journal Online.