Kerala
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു

കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി.
ഷൂട്ടിംഗിൽ പരിശീലനം നേടിയ പ്രത്യേക സംഘമാണ് കാട്ടുപന്നികളെ കൊന്നത്. കാണിയാമ്പൽ, നെഹ്‌റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് 14 കാട്ടുപന്നികളെ കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതലാണ് കാട്ടുപന്നികളെ പിടികൂടാനിറങ്ങിയത്. 14 കാട്ടുപന്നികളെയും വെടിവെച്ച് കൊല്ലുകയായിരുന്നു
The post കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു appeared first on Metro Journal Online.