Kerala

ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ

മയക്കമരുന്ന് വേട്ടയായ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ സിറ്റിയിൽ കഴിഞ്ഞ 14 ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 305 കേസുകൾ രജിസ്റ്റർ ചെയ്തു. 313 പ്രതികളിൽ 312 പേരും അറസ്റ്റിലായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാനികളും അറസ്റ്റിലായിട്ടുണ്ട്

ഒല്ലൂരിൽ വൻ മയക്കുമരുന്ന് വേട്ടയും നടന്നിരുന്നു. ഡ്രഗ്‌സ് നിർമാണ ലാബ് കണ്ടെത്തുകയും സുപ്രധാന പ്രതികളെ പിടികൂടുകയും ചെയ്തു. ഓണക്കാലവുമായി ബന്ധപ്പെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button