കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു; 13 കുട്ടികള്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 13 കുട്ടികള്‍ക്ക് പരുക്കേറ്റു. ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് ബസ് മറിഞ്ഞത്. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കവെയാണ് ബസ് മറിഞ്ഞത്.
കൈവരിയില്ലാത്ത സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കവെയാണ് ബസ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ബസില്‍ നിന്ന് കുട്ടികള്‍ തെറിച്ചുവീണതായും നാട്ടുകാര്‍ പറയുന്നു. ബസില്‍ നിന്ന് വീണ ഒരു കുട്ടി ബസിന്റെ അടിയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ കുട്ടിയാണ് മരിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
പരുക്കേറ്റവര്‍ തളിപറമ്പ് ആശുപത്രിയിലാണ്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
The post കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു; 13 കുട്ടികള്‍ക്ക് പരുക്കേറ്റു appeared first on Metro Journal Online.