Kerala
പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം; പതിനൊന്നര പവൻ സ്വർണം നഷ്ടമായി

എറണാകുളം പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. പതിനൊന്നര പവൻ സ്വർണാഭരണം മോഷണം പോയെന്നാണ് പരാതി.
എറണാകുളം പോക്‌സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബിന്ദുവിന്റെ മരുതുകവലയിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രം പതിപ്പിച്ച രണ്ട് പവന്റെ സ്വർണമാലയും വളകളും പാദസരവുമാണ് മോഷണം പോയത്.
ഇവരുടെ വീട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീക്ക് നേരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം; പതിനൊന്നര പവൻ സ്വർണം നഷ്ടമായി appeared first on Metro Journal Online.