National

അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് വലിച്ചിറക്കി കുത്തി; സാക്ഷികളാകേണ്ടി വന്ന കുട്ടികൾക്ക് കൗൺസിലിംഗ്

തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്‌കൂളിൽ കയറി കുത്തിക്കൊന്ന യുവാവിനെ കീഴടക്കിയത് അതിസാഹസികമായി. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ താത്കാലിക അധ്യാപിക രമണിയെ(26) കൊലപ്പെടുത്തിയ ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതി മദൻകുമാറിനെ സ്‌കൂൾ ജീവനക്കാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ബുധനാഴ്ച രാവിലെ സ്‌കൂളിൽ എത്തിയ യുവാവ് സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് രമണിയെ വിളിച്ചാണ് കഴുത്തിലും വയറിലും കുത്തിയത്. രമണിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചിന്നമനൈ എന്ന ഗ്രാമത്തിലുള്ളവരാണ്.

മദൻകുമാർ രമണിയുടെ പുറകെ നടന്ന് ശല്യം ചെയ്യുന്നതിനെ രമണിയുടെ ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നു. ഇനി ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മദൻ സ്‌കൂളിലെത്തി യുവതിയെ കൊലപ്പെടുത്തിയത്.

സംഭവത്തിന് സാക്ഷികളാകേണ്ടി വന്ന കുട്ടികളാകെ ഞെട്ടലിലാണ്. ഇവർക്ക് കൗൺസിലിംഗ് നൽകാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് അറിയിച്ചു. രമണിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

The post അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് വലിച്ചിറക്കി കുത്തി; സാക്ഷികളാകേണ്ടി വന്ന കുട്ടികൾക്ക് കൗൺസിലിംഗ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button