Kerala
പീഡന പരാതി: തന്നെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കം, നിയമപരമായി മുന്നോട്ടു പോകുമെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി. നിയമപരമായി മുന്നോട്ടു പോകുമെന്നും വേടൻ പ്രതികരിച്ചു
മുൻകൂർ ജാമ്യാപേക്ഷ നൽകും. ഉടൻ ഹൈക്കോടതിയെ സമീപിക്കും. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ പറഞ്ഞു. തൃക്കാക്കര പോലീസാണ് യുവതിയുടെ പരാതിയിൽ വേടനെതിരെ കേസെടുത്ത്
2021 മുതൽ 2023 വരെ തന്നെ പലയിടങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് യുവ ഡോക്ടറുടെ പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ബന്ധത്തിൽ നിന്നും വേടൻ പിൻമാറിയെന്നും പരാതിയിൽ പറയുന്നു.