Kerala
പത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പനാണ്(54)മരിച്ചത്.
മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടം നടന്നത്. വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയതായിരുന്നു.
ഇവിടെ മരം വീണ് പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.
The post പത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു appeared first on Metro Journal Online.