സജിയുടെ തലയോട്ടിയിൽ പൊട്ടൽ, തലയ്ക്ക് ചതവ്; ഭർത്താവ് സോണിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്

ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭർത്താവ് സോണിക്കെിതരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്
ഇന്നലെയാണ് കല്ലറ തുറന്ന് സജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. പരുക്കേറ്റ് തലയിൽ ശസ്ത്രക്രിയ നടത്തി ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് സജി മരിച്ചത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ പോലീസിന് ലഭിക്കും
സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമർദനമേറ്റെന്ന് മകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.
The post സജിയുടെ തലയോട്ടിയിൽ പൊട്ടൽ, തലയ്ക്ക് ചതവ്; ഭർത്താവ് സോണിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് appeared first on Metro Journal Online.