ബി ജെ പിയില്‍ തമ്മില്‍ തല്ല് വ്യാപകമാകുന്നു; കൊല്ലത്തും സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു

തൃശൂരിലുണ്ടായതിന് സമാനമായി കൊല്ലത്തും ബി ജെ പി പ്രവര്‍ത്തകര്‍മാര്‍ക്കിടയില്‍ തമ്മില്‍ തല്ല്. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സംസ്ഥാന നേതാക്കളെ തടഞ്ഞുവെക്കുകയായിരുന്നു.
ബിജെപി സംസ്ഥാന നേതാക്കളായ ഡോ.കെ.എസ് രാധാകൃഷ്ണന്‍, സി കൃഷ്ണകുമാര്‍ എന്നിവരെ പ്രവര്‍ത്തകര്‍ ഉപരോധിച്ചുവെന്നും കൊല്ലത്തെ ആറ് മുന്‍ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ കൊല്ലം കൊട്ടാരക്കരയില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് പ്രതിഷേധവും പിന്നീട് തര്‍ക്കവും ഉടലെടുത്തത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികള്‍ വീതം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് തുടങ്ങിയ പ്രതിഷേധം കയ്യാങ്കളിയുടെ വക്കിലെത്തി. സംഘടന നടപടികള്‍ക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിഷേധിച്ചായിരുന്നു നേതാക്കള്‍ സംസ്ഥാന അംഗങ്ങളെ തടഞ്ഞുവെച്ചത്.
The post ബി ജെ പിയില്‍ തമ്മില്‍ തല്ല് വ്യാപകമാകുന്നു; കൊല്ലത്തും സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു appeared first on Metro Journal Online.