Kerala

കളമശ്ശേരി ഭീകരാക്രമണ കേസ്: ഡൊമനിക് മാർട്ടിനെതിരായ യുഎപിഎ വകുപ്പ് ഒഴിവാക്കി

കളമശ്ശേരി ഭീകരാക്രമണക്കേസിൽ പ്രതി ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്

കൊലപാതകം, സ്‌ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്

2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ രംഗത്തുവരികയായിരുന്നു. എട്ട് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.

The post കളമശ്ശേരി ഭീകരാക്രമണ കേസ്: ഡൊമനിക് മാർട്ടിനെതിരായ യുഎപിഎ വകുപ്പ് ഒഴിവാക്കി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button