കായംകുളം വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരുക്ക്

ആലപ്പുഴ കായംകുളം വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരുക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ(55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ(70) എന്നിവർക്കാണ് കടിയേറ്റത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മൂക്കും മുഖവും തെരുവുനായ കടിച്ചുമുറിച്ചു. രാമചന്ദ്രന്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരൻ നിലവിളിച്ചത് കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്
അയൽപക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചുണ്ട്, മുഖം എന്നിവ കടിച്ചുപറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് കടിയേറ്റത്.
The post കായംകുളം വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരുക്ക് appeared first on Metro Journal Online.