ഉമ തോമസ് വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്ന് ഡോക്ടർമാർ

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ
ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. അതേസമയം ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രാകരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഉമ തോമസിന് പരുക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ എംഡി നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞില്ലെന്ന് കല്യാൺ സിൽക്‌സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പോലീസ് കേസെടുത്തത്.
The post ഉമ തോമസ് വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്ന് ഡോക്ടർമാർ appeared first on Metro Journal Online.