Kerala

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഇന്ന്; സമരം പൊളിക്കാൻ പരിശീലന പരിപാടിയുമായി സർക്കാർ

ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 36ാം ദിവസത്തിൽ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്നാണ് ആശമാർ അറിയിച്ചത്. രാവിലെ 9.30ന് സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റും ആശമാർ ഉപരോധിക്കും

വിവിധ സംഘടനകളും പിന്തുണ അറിയിച്ച് ഉപരോധ സമരത്തിന്റെ ഭാഗമാകും. അതേസമയം ഇന്ന് ആശമാർക്കായി സർക്കാർ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ച പരിശീലനമാണ് നടക്കുക

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് വൈകിട്ട് തന്നെ ജില്ലാ ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്നാണ് നിർദേശം. എന്നാൽ സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ആശമാർ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button