Kerala
കഞ്ചാവ് കേസിൽ തമിഴ്‌നാട്ടിൽ നിന്ന് ജാമ്യത്തിലിറങ്ങി; പിന്നാലെ കേരളത്തിൽ എംഡിഎംഎയുമായി പിടിയിൽ

കഞ്ചാവ് കേസിൽ തമിഴ്‌നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംഎയും ബ്രൗൺ ഷുഗറുമായി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ചാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പിടിയിലായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം
ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
കോയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിന്റെ മറവിലാണ് നൗഷാദലി കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നത്. അഞ്ച് മാസം മുമ്പാണ് ഇയാളെ കോയമ്പത്തൂരിൽ വെച്ച് കഞ്ചാവുമായി പിടികൂടിയത്. ജയിലിലായ ഇയാൾ രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
The post കഞ്ചാവ് കേസിൽ തമിഴ്‌നാട്ടിൽ നിന്ന് ജാമ്യത്തിലിറങ്ങി; പിന്നാലെ കേരളത്തിൽ എംഡിഎംഎയുമായി പിടിയിൽ appeared first on Metro Journal Online.