മദ്യലഹരിയില്‍ എട്ടുവയസ്സുകാരിയെ ഇടിച്ച് തെറിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥന്

മദ്യ ലഹരിയില്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കാറ് ഇടിച്ച് പെണ്‍കുട്ടിക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ വെള്ളിത്തുരുത്തിയിലാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി റോഡ് അരികിലൂടെ തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് വാഹനം ഇടിച്ചത്.
വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയിലാണ് പ്രവേശിപ്പിച്ചത്.
കാര്‍ ഓടിച്ച കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാങ്ക് ഉദ്യോഗസ്ഥനാണ് ബോബന്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. സ്റ്റേഷനിലത്തിച്ച് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. പാവറട്ടിയില്വെച്ച് രാവിലെ മദ്യപിച്ചിരുന്നതായി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇയാള്‍ സമ്മതിച്ചിരുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം. കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുംവഴിയാണ് അപകടം. പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍നിന്ന് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
The post മദ്യലഹരിയില്‍ എട്ടുവയസ്സുകാരിയെ ഇടിച്ച് തെറിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥന് appeared first on Metro Journal Online.